കൊല്ലം- അഞ്ചല്‍ ആലപ്പന്‍ നട ഉത്സവത്തോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി. ആന തട്ടിയിട്ട് ഒരു കുട്ടിയുടെ കൈയൊടിഞ്ഞു. ഓടി രക്ഷപ്പെടുന്നതിനിടെ പലര്‍ക്കും വീണു പരിക്കേറ്റു.
വെള്ളിയാഴ്ച വൈകുന്നേരം പുത്തയം ജംഗ്ഷനില്‍വെച്ചാണ് സംഭവം. മോദി എന്ന് പേരുള്ള ആനയാണ് ആദ്യം ഇടഞ്ഞത്. ഈ ആനയെ സ്‌പോണ്‍സര്‍ ചെയ്ത കുട്ടികള്‍ എഴുന്നള്ളിക്കുകയായിരുന്ന ആനയുടെ മുമ്പില്‍ ആരവമുണ്ടാക്കുകയും അതിനിടെ ഒരു കുട്ടി ആനയുടെ കൊമ്പില്‍ പിടിക്കുകയുമായിരുന്നു. കുട്ടിയെ മോദി തുമ്പിക്കൈകൊണ്ട് തട്ടിയിട്ടപ്പോഴാണ് കൈയൊടിഞ്ഞത്. ഇതോടെ മോദിയും പിന്നിലുള്ള ഗോപാലകൃഷ്ണന്‍എന്ന ആനയും ഇടഞ്ഞ് ഓടുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് പാപ്പാന്‍മാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് ആനയെ തളച്ചത്.






