യുവതികളുടെ വീഡിയോകള്‍ കിട്ടാന്‍ യുവാവ് കണ്ടെത്തിയ വഴി വനിതാ കോച്ച്, ഒടുവില്‍ അറസ്റ്റിലായി

മുതിയാല്‍പേട്ട്- വനിതാ ഫിറ്റ്‌നെസ് കോച്ചെന്ന പേരില്‍ സ്ത്രീകളില്‍നിന്ന് നഗ്ന ചിത്രങ്ങള്‍ കരസ്ഥമാക്കിയ ശേഷം അവരെ ഭീഷണിപ്പെടുത്തിയ 22 കാരന്‍ പുതുച്ചേരിയില്‍ പിടിയിലായി. ശരീരഘടന മെച്ചപ്പെടുത്താന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ക്കായി നഗ്നചിത്രങ്ങള്‍ അയക്കാനാണ് യുവാവ് ഇന്‍സ്റ്റഗ്രാം വഴി ആവശ്യപ്പെട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഈ ഫോട്ടോകള്‍ ഉപയോഗിച്ച് സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്തു.
പുതുച്ചേരിയിലെ മുതിയാല്‍പേട്ട് സ്വദേശി ദിവാകറാണ് അറസ്റ്റിലായത്. സ്വകാര്യ ഫാര്‍മ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാളുടെ ഫോണ്‍ പിടിച്ചെടുത്ത പോലീസ് പത്തോളം നഗ്ന വീഡിയോകള്‍ കണ്ടെത്തി. ഫോണ്‍ വിശദമായ പരിശോധനക്ക് അയച്ചിരിക്കയാണ്. സ്ത്രീകളില്‍നിന്ന് ഇനിയും പരാതികള്‍ ലഭിച്ചാല്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
ഫിറ്റ്‌നെസ് നിര്‍ദേശങ്ങള്‍ നല്‍കാനെന്ന പേരില്‍ ദിവാകര്‍ ഇന്‍സ്റ്റഗ്രാം പേജ് ആരംഭിച്ചിരുന്നു. തുടര്‍ന്ന് നിരവധി സ്ത്രീകളാണ് അന്വേഷണങ്ങളുമായി എത്തിയത്. ഫിറ്റ്‌നസ് പരിശീലകയെന്ന നിലയില്‍ നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷമാണ് ശരീരഘടന കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ക്കായി നഗ്നചിത്രം അയക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് വിശ്വാസത്തിലെടുത്ത സ്ത്രീകള്‍ വീഡിയോകളും ഫോട്ടോകളും അയച്ചു.
ഈ വീഡിയോകള്‍ മറ്റൊരു അക്കൗണ്ടില്‍നിന്ന് തിരിച്ചയച്ച ശേഷം ഓണ്‍ലൈനില്‍ പ്രചരിപ്പിക്കാതിരിക്കാന്‍ വസ്ത്രമില്ലാതെ വീഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ദിവാകറിനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു യുവതി സൈബര്‍ ക്രൈം പോലീസിനെ സമീപിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. അപരിചതര്‍ക്ക് തങ്ങളുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യരുതെന്ന് പുതുച്ചേരി പോലീസ് സ്ത്രീകളോട് നിര്‍ദേശിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News