കുടുംബമെന്നാൽ കൂടുമ്പോൾ ഇമ്പമുള്ളതാണല്ലോ? എന്നാൽ ജീവിതം മുഴുവനും കുടുംബമായി സഞ്ചരിക്കുന്ന സൗഹൃദങ്ങളുണ്ട്.
ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും സൗഹൃദങ്ങളുടെ ഒരു വേറിട്ട കഥ.
ഒരു ബെഞ്ചിലിരുന്ന് പഠിച്ച സഹപാഠികൾ ജോലിയിലും ജീവിതയാത്രയിലും ഒരു കുടുംബം പോലെ, ഒരു മെയ്യായി എപ്പോഴും എവിടെയും ഇവരെ കണ്ടുമുട്ടാം, എല്ലാവർക്കും സംശയം ഇവരെല്ലാം ഇരട്ടകളാണോ? അതോ ജ്യേഷ്ഠാനുജന്മാരോ.
മക്കരപ്പറമ്പ് മങ്കട റോഡിലുള്ള വർണം ഷറഫുദ്ദീനും രാമപുരം ആലിക്കൽ ശിഹാബും മലപ്പുറത്തെ നാല് എൻജിനീയർമാരും പതിറ്റാണ്ടിലധികമായി സർവ മേഖലകളിലും ഇവർ ഒരു മെയ്യാണ്. അപൂർവ സൗഹൃദങ്ങളുടെ കെട്ടുപിണയാത്ത നൂലിഴകൾ. രണ്ട് പേരും ചിത്രകാരന്മാർ. ഒരേ സ്ഥാപനത്തിൽ ജോലി, നടത്തവും ഇരുത്തവും യാത്രയുമെല്ലാം ഒരുമിച്ച്. രാത്രി ഉറങ്ങാൻ മാത്രം രണ്ട് വീടുകളിലേക്ക് ചേക്കേറുന്നു.






