തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിടിച്ച് അന്യ സംസ്ഥാന തൊഴിലാളി മരണമടഞ്ഞു


തൃശൂര്‍ - തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിടിച്ച് അന്യ സംസ്ഥാന തൊഴിലാളി മരണമടഞ്ഞു. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം നടന്നത്. ബിഹാറില്‍ നിന്നുള്ള  കൃഷ്ണ സാഹിനാണ്(29) മരിച്ചത്. ട്രെയിന്‍ കയറി കൃഷ്ണയുടെ  ഒരു കാല്‍ അറ്റുപോയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

 

Latest News