മലപ്പുറം ചെമ്മങ്കടവ് സ്വദേശി കൊളക്കാടന്‍ അശ്‌റഫ് ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ- ജിദ്ദയില്‍ സ്റ്റുഡിയോ നടത്തിയിരുന്ന ഫോട്ടോഗ്രാഫറും മലപ്പുറം ചെമ്മങ്കടവ് സ്വദേശിയുമായ കൊളക്കാടന്‍ അശ്‌റഫ് (54) നിര്യാതനായി. ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലാണ് മരണം.

വ്യാഴാഴ്ച അര്‍ധരാത്രയോടെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മൂന്ന് മണിയോടെ മരിച്ചു. ഭാര്യ ആസിയ രണ്ട് മാസം മുമ്പാണ് വിസിറ്റ് വിസയില്‍ ജിദ്ദയിലെത്തിയത്.
തനിമ സാംസ്‌കാരി വേദി അനാക്കിഷ് യൂണിറ്റ് പ്രസിഡന്റായിരുന്നു. പരേതനായ കുഞ്ഞിമുഹമ്മദിന്റെയും ഖദീജയുടേയും മകനാണ്. മക്കള്‍ ശാമില്‍,സാമിര്‍,സാമിന, സമീഹ.
കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് തനിമ ജിദ്ദ നോര്‍ത്ത് സോണ്‍ പ്രസിഡന്റ് സി.എച്ച്.ബശീര്‍ അറിയിച്ചു.

 

Latest News