Sorry, you need to enable JavaScript to visit this website.

ആയിരങ്ങള്‍ ബി.ജെ.പി വീടുമെന്ന് രാജിവെച്ച എം.എല്‍.എ ഒലേക്കര്‍

ഹവേരി- ആയിരക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുകയാണെന്ന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബി.ജെ.പിയില്‍നിന്ന് രാജിവെച്ച നെഹ്‌റു ഒലേക്കര്‍. മെയ് 10ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ബിജെപി എംഎല്‍എ രാജിവെച്ചത്.
പട്ടികജാതി വിഭാഗത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായ 65 കാരനായ ഒലേക്കര്‍  അനുയായികളോടൊപ്പം ബി.ജെ.പിക്കെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങി.
പട്ടിക ജാതി സംവരണ മണ്ഡലമായ ഹവേരിയില്‍ ഇദ്ദേഹത്തിന് പകരം ഗവിസിദ്ദപ്പ ദ്യമന്നവറാണ് സ്ഥാനാര്‍ഥി.
ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണെന്ന് ഒലേക്കര്‍ അവകാശപ്പെട്ടു. പ്രവര്‍ത്തകരുടെ അഭിപ്രായത്തിനായി കാത്തിരിക്കുകയാണ്.  അവരുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസില്‍ നിന്നും മറ്റൊരു പാര്‍ട്ടിയില്‍ നിന്നും തനിക്ക് ഓഫര്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരാറുകാരായ മക്കള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് വകമാറ്റിയെന്ന അഴിമതി കേസില്‍ ഒലേക്കറിന് കോടതി രണ്ട് വര്‍ഷത്തെ തടവ് വിധിച്ചിരുന്നു.  ഉത്തരവ് പിന്നീട് കര്‍ണാടക ഹൈക്കോടതി സ്‌റ്റേ ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News