മകളുടെ വിവാഹത്തലേന്ന് നോമ്പുതുറ ഒരുക്കി കൃഷ്ണന്‍ മാസ്റ്റര്‍

കെ.സി. ക്യഷ്ണന്‍ മാസ്റ്ററുടെ വീട്ടില്‍ ഒരുക്കിയ നോമ്പുതുറ

കുറ്റ്യാടി- മരുതോങ്കരയിലെ പൊതു പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായ കെ സി കൃഷ്ണന്‍ മാസ്റ്റര്‍ മകളുടെ വിവാഹത്തലേന്ന് നാട്ടിലെ മുസ്ലിം സഹോദരങ്ങള്‍ക്ക്  വീട്ടില്‍  ഇഫ്താര്‍ വിരുന്നൊരുക്കി. കല്യാണത്തിന് മുസ്ലിം സഹോദങ്ങള്‍ പങ്കെടുത്താലും സദ്യ കഴിക്കാന്‍ കഴിയില്ലെന്ന കാര്യം കണക്കിലെടുത്താണ് തലേ ദിവസം ഇഫ്താര്‍ വിരുന്നൊരുക്കിയത്.
നോമ്പ് തുറക്കുള്ള എല്ലാ വിഭവങ്ങളും തയാറാക്കിയിരന്നു വീട്ടു മുറ്റത്ത് പുരുഷന്‍മാര്‍ക്കും, അകത്ത് സ്ത്രീകള്‍ക്കും  നമസ്‌കരിക്കാനുള്ള  സൗകര്യവും ഒരുക്കിയിരുന്നു.
നമസക്കാരത്തിന് വി കെ അബൂബക്കര്‍ നേതൃത്വം നല്‍കി. മുസ്ലിം വീടുകള്‍ നന്നേ കുറവായ പ്രാദേശത്ത് ഒരുക്കിയ വിരുന്നിന് എത്തിയവരെ കെ സി  കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, കിളയില്‍ രവീന്ദ്രന്‍, ദിനേശന്‍ കോതോട്, അഡ്വ: കെ സി മിത്രന്‍, കെ സി ബിജു ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചു

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News