Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മമ്മുട്ടി പടം ആദ്യ മൂന്ന് ദിവസം  കൊണ്ട് 10 കോടി നേടി 

അബ്രഹാമിന്റെ സന്തതികള്‍ ബോക്‌സ് ഓഫീസില്‍ അടിച്ചു തകര്‍ക്കുയാണ്. ചിത്രം ആദ്യ മൂന്നുദിനങ്ങള്‍ കൊണ്ട് 10 കോടി കലക്ഷന്‍ നേടി.  താരതമ്യേന കുറച്ച് സെന്ററുകളില്‍ റിലീസ് ചെയ്തിട്ടും ഈ സിനിമ നേടുന്ന റെക്കോര്‍ഡ് കലക്ഷന്‍ ഏവരെയും അമ്പരപ്പിക്കുകയാണ്. മിക്ക കേന്ദ്രങ്ങളിലും ചിത്രത്തിന് അധിക ഷോകള്‍ വേണ്ടിവരുന്നു. അബ്രഹാമിന്റെ സന്തതികള്‍ പത്ത് ദിവസത്തിനുള്ളില്‍ 50 കോടി ക്ലബില്‍ ഇടം പിടിക്കുമെന്നാണ് സൂചന.  എന്തായാലും ഗ്രേറ്റ്ഫാദറിന് ശേഷം മമ്മൂട്ടിയുടെ ഗ്രേറ്റ് വിജയമായി ഈ സിനിമ മാറുകയാണ്. 
ഡെറിക് ഏബ്രഹാം എന്ന തകര്‍പ്പന്‍ കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്ന സിനിമ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്നു.  മിക്ക സെന്ററുകളിലും ടിക്കറ്റുകള്‍ കിട്ടാതെ തിരിച്ചു പോകുന്നത് ആയിരങ്ങളാണ്. 
ഹനീഫ് അദേനിയുടെ തിരക്കഥയും ഷാജി പാടൂരിന്റെ സംവിധാന മികവും അബ്രഹാമിന്റെ സന്തതികളെ ഒരു ഹോളിവുഡ് ത്രില്ലര്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നു. 

Latest News