ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച 54കാരന് 10 വര്‍ഷം കഠിന തടവും പിഴ ശിക്ഷയും

തൃശൂര്‍ - ഏഴ് വയസ്സുകാരിക്ക് നേരെ ലൈംഗിക പീഡനം നടത്തിയ 54 കാരനെ 10 വര്‍ഷം കഠിന തടവും അന്‍പതിനായിരം രൂപ പിഴയടക്കാനും തൃശൂര്‍ ഫാസ്റ്റ്ട്രാക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചു. ഒല്ലൂര്‍ സെന്റ് റാഫേല്‍ നഗര്‍ സ്വദേശി കുണ്ടുകുളം ജോയിയെയാണ് ശിക്ഷിച്ചത്.  കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒല്ലൂര്‍ പോലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. 2018 ലാണ് സംഭവം നടന്നത്. അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച പ്രതി കോടതിയില്‍ ഹാജരാകാതെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോടതി ജാമ്യം റദ്ദ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ച ശേഷമാണ് വിചാരണ പൂര്‍ത്തിയാക്കിയത്.

 

Latest News