സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട്ടും  കോയമ്പത്തൂരിലും ഇഡി റെയ്ഡ് 

കോഴിക്കോട്- നയതന്ത്ര ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട്ടും കോയമ്പത്തൂരിലും ഇഡി റെയ്ഡ്. കള്ളപ്പണത്തെ കുറിച്ചും കള്ളക്കടത്തിന്റെ ഉറവിടത്തെ കുറിച്ചുമാണ് ഇഡി അന്വേഷിക്കുന്നത്. സ്വര്‍ണ്ണ വ്യാപാരികളെയും ദുബായില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങാന്‍ പണം നല്‍കിയവരെയും അടിസ്ഥാനമാക്കിയാണ് പ്രധാനമായും പരിശോധന. അതിനിടെ, നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെയും, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും സ്വപ്ന സുരേഷ് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

Latest News