ബിഹാറില്‍ വെള്ളമടിച്ച രണ്ട് ചൈനീസ് പൗരന്മാര്‍ അറസ്റ്റില്‍

പട്‌ന- സമ്പൂര്‍ണ മദ്യ നിരോധനം നിലവിലുള്ള ബിഹാറില്‍ നിയമം ലംഘിച്ച് മദ്യപിച്ച് രണ്ട് ചൈനീസ് പൗരന്മാര്‍ അറസ്റ്റിലായി. പട്‌നയിലെ ഒരു ഗസ്റ്റ് ഹൗസില്‍ നിന്നാണ് ഞായറാഴ്ച രാത്രിയാണ് മദ്യലഹരിയിലായിരുന്ന ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ശക്തമായ മദ്യനിരോധനമുള്ള സംസ്ഥാനത്ത് ഇവര്‍ക്കെങ്ങനെ മദ്യം ലഭിച്ചുവെന്നതു സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. ഒരു ചൈനീസ് മൊബൈല്‍ കമ്പനിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ് ഇരുവരും. ഓപ്പൊ മൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ഗസ്റ്റ് ഹൗസിലെ മുറി ബുക്ക് ചെയ്തിരുന്നത്.

2016 ഏപ്രില്‍ അഞ്ചിനാണ് ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കിയത്. രണ്ടു വര്‍ഷത്തിനിടെ മദ്യപിക്കുകയോ, മദ്യ വില്‍പ്പന നടത്തുകയോ ചെയ്ത 1.5 ലക്ഷത്തോളം പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

Latest News