റിയാദ് - സൗദിയിൽ മാമ്പഴ ഉൽപാദനത്തിൽ സ്വയംപര്യാപ്തത 60 ശതമാനത്തിലേറെയായി ഉയർന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്ത് പ്രതിവർഷം 88,600 ടണ്ണിലേറെ മാമ്പഴം ഉൽപാദിപ്പിക്കുന്നുണ്ട്. വിവിധ പ്രവിശ്യകളിൽ 6880 ഹെക്ടറിലേറെ വിസ്തൃതിയുള്ള പ്രദേശത്ത് മാമ്പഴ കൃഷിയുണ്ട്.
ജിസാൻ പ്രവിശ്യയിൽ പെട്ട സ്വബ്‌യ, അബൂഅരീശ്, അൽദർബ്, സ്വാംത, ബേശ്, മക്ക പ്രവിശ്യയിൽ പെട്ട ഖുൻഫുദ, ലൈത്ത്, അദും, അൽബാഹ പ്രവിശ്യയിൽ പെട്ട അൽമഖ്‌വ, ഖിൽവ, തബൂക്ക് പ്രവിശ്യയിലെ തീരമേഖലകൾ, അസീർ, നജ്‌റാൻ, മദീന, കിഴക്കൻ പ്രവിശ്യകൾ എന്നിവിടങ്ങളിൽ മാമ്പഴ കൃഷിയുണ്ട്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയാണ് മാമ്പഴ സീസൺ. സൗദിയിൽ 20 ലേറെ ഇനങ്ങളിൽ പെട്ട മാമ്പഴം കൃഷി ചെയ്യുന്നുണ്ടെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു.