ജനീവ- ചൈനയില്‍ എച്ച്3എന്‍8 പക്ഷിപ്പനി ബാധിച്ച് ഒരു സ്ത്രീ മരിച്ചു. ഈ ഇനത്തില്‍പെട്ട വൈറസ് ബാധിച്ച് ലോകത്തെ ആദ്യ മരണമാണിതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഉത്തര അമേരിക്കയില്‍ 2002 ല്‍ കണ്ടെത്തിയ ഈ വൈറസ് അന്നുമുതല്‍ ലോകത്തിന്റെ പല ഭാഗത്തേക്ക് പടര്‍ന്നു പിടിക്കുകയാണ്. കുതിര, നായ എന്നിവയെയാണ് ഇവ പ്രധാനമായും ബാധിക്കുക.
ചൈനയില്‍ നേരത്തെ രണ്ട് തവണ മനുഷ്യരില്‍ ഈ വൈറസിന്റെ സാന്നിധ്യം സംശയിച്ചിരുന്നെങ്കിലും സ്ഥിരീകരിക്കാനായില്ല. ദക്ഷിണപൂര്‍വ ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലാണ് ഇപ്പോള്‍ 56 കാരി മരിച്ചത്.
ഫെബ്രുവരി 22 ന് അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ക്ക് മാര്‍ച്ച് 3 മുതല്‍ കടുത്ത ന്യൂമോണിയ ബാധിക്കുകയും മാര്‍ച്ച് 16 ന് മരിക്കുകയുമായിരുന്നെന്നെ ലോകാരോഗ്യ സംഘടന പറഞ്ഞു. പൗള്‍ട്രി മാര്‍ക്കറ്റില്‍നിന്നാവാം ഇവര്‍ക്ക് അണുബാധയുണ്ടായത് എന്നാണ് കരുതുന്നത്.