Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലക്ഷ്മിപ്രിയ ആളു ചില്ലറക്കാരിയല്ല, മുന്‍ കാമുകനെ നഗ്നനാക്കിയ ശേഷം നടത്തിയത് കൊടും പീഡനം


തിരുവനന്തപുരം - പ്രണയ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ വര്‍ക്കലയില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മര്‍ദ്ദിച്ച് വീഡിയോ എടുത്ത  സംഭവത്തിലെ ഒന്നാം പ്രതി ലക്ഷ്മിപ്രിയ ആളു ചില്ലറക്കാരിയല്ല. അയിരൂര്‍ സ്വദേശിയായ മൂന്‍ കാമുകനെ നഗ്നനാക്കി കൊടിയ പീഡനത്തിനാണ് ഇവരും കൂട്ടാളികളും ചേര്‍ന്ന് ഇരയാക്കിയത്. കേസില്‍ ചെറുന്നിയൂര്‍ സ്വദേശി ലക്ഷ്മിപ്രിയ പിടിയിലായതോടെ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
പുതിയ കാമുകനെ കിട്ടിയതോടെ  താനുമായുള്ള പ്രണയ ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന് ലക്ഷ്മിപ്രിയ മുന്‍ കാമുകനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ ഇതിന് സമ്മതിച്ചില്ല. ഇതോടെയാണ് മുന്‍ കാമുകനെ പാഠം പഠിപ്പിക്കാന്‍ ലക്ഷ്മിപ്രിയ പദ്ധതി തയ്യാറാക്കിയത്. ഇതിനായി പുതിയ കാമുകനും സുഹൃത്തുക്കള്‍ക്കും ക്വട്ടേഷന്‍ നല്‍കി. ഇക്കഴിഞ്ഞ അഞ്ചാം തിയ്യതി ലക്ഷ്മിപ്രിയ പുതിയ കാമുകനൊപ്പം അയിരൂരിലെത്തി മുന്‍ കാമുകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കാറില്‍ കയറ്റുകയായിരുന്നു. കാറില്‍ കയറിയപ്പോള്‍ തന്നെ പന്തികേട് തോന്നിയ യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്മിപ്രിയയും കൂട്ടാളികളും ബലം പ്രയോഗിച്ച് കാറില്‍ തന്നെ ഇരുത്തി ഓടിച്ചു പോയി.

കത്തികാട്ടി ഭീഷണിപ്പെടുത്തി കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണ മാലയും ഐ ഫോണും പോക്കറ്റിലുണ്ടായിരുന്ന 5000 രൂപയും പിടിച്ചു വാങ്ങി. ഗൂഗിള്‍ പേ വഴി 3.500 രൂപയും കൈക്കലാക്കി. പിന്നീടാണ് കാര്‍ എറണാകുളത്തേക്ക് വിട്ടത്. ഇവിടെ ബൈപ്പാസ് റോഡില്‍ ഒരു വീട്ടിലെത്തിച്ച് ലക്ഷ്മി പ്രിയയും കൂട്ടരും ഇയാളെ പൂര്‍ണ്ണ നഗ്നനാക്കുകയായിരുന്നു. പ്രതികളെല്ലാവരും ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി. ഈ സമയം ലക്ഷ്മിപ്രിയ യുവാവിന്റെ നഗ്നദൃശ്യങ്ങള്‍ ഇയാളുടെ തന്നെ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളെ നിര്‍ബന്ധിച്ച് ലഹരി വസ്തുക്കള്‍ കുടിപ്പിച്ചതായും പോലീസില്‍ നല്‍കിയ പരാതിയിലുണ്ട്. മൊബൈല്‍ ഫോണ്‍ കേബിള്‍ ഉപയോഗിച്ച് നഗ്നശരീരത്തില്‍ ഷോക്കടിപ്പിക്കുകയും ബിയര്‍ ബോട്ടില്‍ ഉപയോഗിച്ച് തലക്കടിക്കുകയും ചെയ്തു. ഇതിനുള്ള നിര്‍ദ്ദേശങ്ങളെല്ലാം ലക്ഷ്മിപ്രിയയാണ് കൂട്ടാളികള്‍ക്ക് നല്‍കിക്കൊണ്ടിരുന്നത്. അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ മാത്രമേ മോചിപ്പിക്കുകയുള്ളൂവെന്ന് യുവാവിനോട് പറഞ്ഞു. എന്നാല്‍ മര്‍ദ്ദനത്തില്‍ യുവാവ് തീര്‍ത്തും അവശനായതോടെ പിറ്റേന്ന് രാവിലെ വൈറ്റില ബൈപാസില്‍ ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു. നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. തന്റെ നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് യുവാവ് താന്‍ അനുഭവിച്ച കൊടുംക്രൂരതകളെപ്പറ്റി പോലീസില്‍ പരാതി നല്‍കിയത്. കഴക്കൂട്ടത്ത് നിന്നാണ് ഇന്ന് രാവിനെ ലക്ഷ്മിപ്രിയ  പിടിയിലായത്. പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കേസില്‍ ഇനി ആറ്  പേരെ കൂടി പിടികിട്ടാനുണ്ട്.

 

Latest News