തായിഫിനു സമീപം ഉംറ തീർഥാടകരുടെ ബസ് മറിഞ്ഞ് ഒരു മരണം

തായിഫ് അല്‍സൈല്‍ റോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ ബസ്.

തായിഫ് - തായിഫിനു സമീപം അല്‍സൈല്‍ റോഡില്‍ ഏഷ്യന്‍ വംശജര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിക്കുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെ 11 മണിക്കാണ് അപകടം. ഉംറ കര്‍മം നിര്‍വഹിച്ച് മക്കയില്‍ നിന്ന് മടങ്ങുകയായിരുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് വനിതാ തീര്‍ഥാടകയാണ് മരിച്ചത്. ബന്ധപ്പെട്ട വകുപ്പുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

 

Latest News