അൽബാഹയിൽ കനത്ത മഞ്ഞുവീഴ്ചയും ആലിപ്പഴ വർഷവും

അൽബാഹ- ഒരിടവേളക്ക് ശേഷം അൽബാഹയിൽ കനത്ത മഞ്ഞുവീഴ്ച. തിങ്കളാഴ്ചയാണ് കനത്ത മഞ്ഞുവീഴ്ച്ചക്കും ആലിപ്പഴ വർഷത്തിനും അൽബാഹ സാക്ഷ്യം വഹിച്ചത്. റോഡുകളിൽ നിറഞ്ഞ മഞ്ഞുകട്ടകൾ മുനിസിപ്പാലിറ്റിയുടെ ബുൾഡോസറുകൾ എത്തി നീക്കം ചെയ്തു. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് അൽബാഹയിൽ മഞ്ഞുവീഴുന്നതും ഇടിമിന്നലും തുടരുമെന്നാണ് പ്രവചനം. അൽബാഹ, മക്ക,മദീന, തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തികൾ, ഹായി്#, നജ്‌റാൻ, ജിസാൻ, അസീർ എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും മഞ്ഞു വീഴ്ച്ചക്കും ആലിപ്പഴ വർഷത്തിനും സാധ്യത പ്രവചിക്കപ്പെട്ടിരുന്നു.
 

Latest News