കുവൈത്തിൽ സ്‌ഫോടനത്തിൽ വീട് ഭാഗികമായി തകർന്നു

കുവൈത്ത് ഖൈതാൻ ഏരിയയിൽ ഗ്യാസ് ചോർച്ച മൂലമുണ്ടായ സ്‌ഫോടനത്തിൽ തകർന്ന ഫഌറ്റിന്റെ ഭിത്തികളും സ്‌ഫോടനത്തിൽ കാറുകൾക്കുണ്ടായ കേടുപാടുകളും.

കുവൈത്ത് സിറ്റി - ഖൈതാൻ ഏരിയയിൽ ഗ്യാസ് ചോർച്ച മൂലം വീട്ടിലെ അടുക്കളയിൽ ഉഗ്ര സ്‌ഫോടനമുണ്ടായി കെട്ടിടം ഭാഗികമായി തകർന്നു. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഏതാനും കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. ബഹുനില കെട്ടിടത്തിൽ അടിയിലെ നിലയിലെ ഫഌറ്റിലെ അടുക്കളയിലാണ് സ്‌ഫോടനമുണ്ടായത്. 
ഫഌറ്റിന്റെ ഭിത്തികൾ തകർന്ന് തെറിച്ചാണ് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചത്. സിവിൽ ഡിഫൻസ് അധികൃതർ രക്ഷാപ്രവർത്തനം നടത്തി. സ്‌ഫോടനത്തിലുണ്ടായ നാശനഷ്ടങ്ങളുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളിൽ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

Latest News