കൊച്ചി- പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ജുവല്‍ മീഡിയ പ്രൊഡക്ഷന്‍സ്, സഹജീവനം മീഡിയ എന്നിവയുടെ ബാനറില്‍ നവാഗതനായ ഷിജു പീറ്റര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'റോമാ:6'. ജീവിതവും മരണവും മരണാനന്തര ജീവതവും വേറിട്ട ആഖ്യാനശൈലിയില്‍ പ്രതിപാതിക്കുന്ന ചിത്രം തീര്‍ത്തുമൊരു ഫാന്റസി ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്. ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ ഫെയിം ഹനൂന അസീസ് ആലപിച്ച ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഈസ്റ്റര്‍ ദിനത്തില്‍ റിലീസായി. സുരേഷ് രാമന്തളിയുടെ വരികള്‍ക്ക്
ബെന്നി ജോസഫാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ബിയോണ്ട് സിനിമ ക്രിയേറ്റീവ്‌സ് ആണ് സഹനിര്‍മ്മാതാവ്. ചിത്രം മെയ് അവസാനത്തോടെ റിലീസിനെത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
പുതുമുഖങ്ങള്‍ക്ക് പുറമേ ഭാനുമതി പയ്യന്നൂര്‍, ഉഷ പയ്യന്നൂര്‍, മദനന്‍ മാരാര്‍, പ്രാര്‍ഥന പ്രദീപ്, രാഗേഷ് ബാലകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തിന്‍ അഭിനയിക്കുന്നു. ജികില്‍ പയ്യന്നൂര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് രജീഷ് ദാമോദരനാണ് നിര്‍വഹിക്കുന്നത്. പ്രൊജക്ട് ഡിസൈനര്‍: പി. ശിവപ്രസാദ്, മ്യൂസിക്: ബെന്നി മാളിയേക്കല്‍, ജയചന്ദ്രന്‍ കാവുംതഴ, ഗാനരചന: സുരേഷ് രാമന്തളി, പ്രമോദ് കാപ്പാട്, പശ്ചാത്തല സംഗീതം: പ്രണവ് പ്രദീപ്, മേക്കപ്പ്: പീയുഷ് പുരുഷു, കോസ്റ്റ്യൂംസ്: സച്ചിന്‍ അയോധ്യ, അസോസിയേറ്റ് ഡയറക്ടര്‍: ലിഷ എന്‍. പി, അസോസിയേറ്റ് ക്യാമറമാന്‍: കിഷോര്‍ ക്രിസ്റ്റഫര്‍, സിജിത്ത് കരിവെള്ളൂര്‍, പി. ആര്‍. ഒ: ഹരീഷ് എ. വി, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്: ബി. സി ക്രിയേറ്റീവ്‌സ്, ക്രിയേറ്റീവ് ഡിസൈന്‍: മാജിക് മൊമന്റ്‌സ്, ടൈറ്റില്‍: ദിനീഷ് കമലമദനന്‍, സ്റ്റില്‍സ്: നിഷാദ് പയ്യന്നൂര്‍.