ഗാനമേളയ്ക്ക് പാട്ട്പാടി ഇറങ്ങിയ ഗായകന്‍  പള്ളിക്കെട്ട് രാജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആലപ്പുഴ-ഗായകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഗായകന്‍ പള്ളിക്കെട്ട് രാജ (രാജു എംകെ) ആണ് മരിച്ചത്. കായംകുളം പത്തിയൂരില്‍ വെച്ചാണ് സംഭവം. ഉത്സവത്തില്‍ ഗാനമേളയ്ക്ക് പാടിയശേഷം വിശ്രമിക്കുമ്പോഴായിരുന്നു മരണം. കോട്ടയം കറുകച്ചാല്‍ സ്വദേശിയാണ്. കന്യാകുമാരി സാഗര്‍ ബീറ്റ്‌സ് ഗാനമേളയിലെ കലാകാരനാണ് പള്ളിക്കെട്ട് രാജ. പ്രോഗ്രാം കഴിഞ്ഞ് വേദിക്ക് മുന്നിലുള്ള കസേരയില്‍ ഇരുന്ന് വിശ്രമിക്കുമ്പോള്‍ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. നേരത്തെ മൂവാറ്റുപുഴ ഏഞ്ചല്‍ വോയിസില്‍ ഗായകനായിരുന്നു.

Latest News