യുപിയില്‍ ടോള്‍ പ്ലാസയ്ക്കും കാവി നിറം

ലഖ്‌നൗ- തീപ്പൊരു ഹിന്ദുത്വ നേതാവ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍ പ്രദേശില്‍ ടോള്‍ പ്ലാസകളും കാവി നിറമണിയുന്നു. മുസാഫര്‍നഗര്‍-സഹാറന്‍പൂര്‍ ഹൈവെയിലെ ഒരു ടോള്‍ പ്ലാസയ്ക്കാണ് കാവി നിറം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് തൊട്ട് സ്‌കൂള്‍ ബാഗുകളും ബസുകളും പോലീസ് സ്‌റ്റേഷനുകളും എല്ലാം കാവി നിറത്തില്‍ മുക്കിവരികയാണ് ബിജെപി സര്‍ക്കാര്‍. സംസ്ഥാന ഹജ് കമ്മിറ്റിയുടെ അതിര്‍ത്തി മതിലിന് കാവി നിറമടിച്ചത് ഈയിടെ വിവാദമായിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ പിന്നീട് നിറം മാറ്റി. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ പുതിയ 50 ബസുകള്‍ കാവി നിറത്തില്‍ ഈയിടെ മുഖ്യമന്ത്രി ഫഌഗ് ഓഫ് ചെയ്തിരുന്നു. എല്ലാം കാവി നിറത്തില്‍ മുക്കുന്നതിനെതിരെ യുപിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും എതിര്‍പ്പുണ്ട്. ഇത് ബിജെപിയുടെ രാഷ്ട്രീയ തന്ത്രമാണെന്നാണ് പ്രതിപക്ഷം പറയുന്നത്.
 

Latest News