പോലീസിലെ ദാസ്യപ്പണി വിവാദത്തില്‍ ആരോപണ വിധേയനായ ബറ്റാലിയന് എ.ഡി.ജി.പി സുദേഷ്കുമാറിനെ മാറ്റി. ഡി.ജി.പി ലോക്നാഥ് ബെഹ്റ ആഭ്യന്തര സെക്രട്ടറിക്കു നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുദേഷ് കുമാറിന്റെ ഔദ്യോഗിക ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ച സംഭവത്തില്‍ എ.ഡി.ജി.പിയുടെ മകള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
കീഴ്ജീവനക്കാരെക്കൊണ്ടു വീട്ടുജോലി ചെയ്യിക്കുന്നതായി മറ്റു ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേയും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വീട്ടിലേക്കു സാധനങ്ങള്‍ വാങ്ങാനും പട്ടിയെ കുളിപ്പിക്കാനും തുണിയലക്കാനും തുടങ്ങി നിരവധി ജോലികള്‍ ചെയ്യാന്‍ കീഴുദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാകുന്നതായി പോലീസ് അസോസിയേഷനുകള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
പോലീസിലെ ദാസ്യപ്പണി നിര്‍ത്താന്‍ സര്‍ക്കാരിനു സാധിക്കുമോ...അഭിപ്രായം രേഖപ്പെടുത്താം..
പോലീസിലെ ദാസ്യപ്പണി നിര്‍ത്താന്‍ സര്‍ക്കാരിനു സാധിക്കുമോ...അഭിപ്രായം രേഖപ്പെടുത്താം..