റിയാദ്-മക്ക പ്രവിശ്യയില്‍ നാളെ ഞായര്‍ മുതല്‍ വ്യാഴം വരെ മഴക്ക് സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.
ജിദ്ദ, റാബിഗ്, അല്‍ ലൈത്ത്, ഖുന്‍ഫുദ പ്രദേശങ്ങളില്‍ മിതമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
മൂന്നാമത് ദേശീയ സംഭാവന ശേഖരണ കാമ്പയിന്‍ തിങ്കളാഴ്ച മുതല്‍
റിയാദ് - ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവസമാഹരണം ലക്ഷ്യമിട്ടുള്ള മൂന്നാമത് സംഭാവന ശേഖരണ കാമ്പയിന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കാനുള്ള ഇഹ്‌സാന്‍ പ്ലാറ്റോഫോം വഴിയാണ് കാമ്പയിന്‍ നടത്തുന്നത്. ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി അര്‍ഹരായവരുടെ കൈകളില്‍ ഏറ്റവും കാര്യക്ഷമമായും വിശ്വാസ്യതയിലും സഹായങ്ങള്‍ എത്തുന്നതായി സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രസിഡന്റും ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം സൂപ്പര്‍വൈസിംഗ് കമ്മിറ്റി പ്രസിഡന്റുമായ ഡോ. അബ്ദുല്ല അല്‍ഗാംദി പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും റമദാന്‍ കാലത്ത് ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി സംഭാവനകള്‍ നല്‍കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ വലിയ തോതില്‍ മുന്നോട്ടുവന്നിരുന്നു. പ്ലാറ്റ്‌ഫോം ആരംഭിച്ച ശേഷം ഇതുവരെ ഉദാരമതികളില്‍ നിന്ന് 330 കോടിയിലേറെ റിയാല്‍ സംഭാവനകളായി ലഭിച്ചിട്ടുണ്ട്. വ്യത്യസ്ത ജീവകാരുണ്യ മേഖലകളില്‍ 48 ലക്ഷത്തിലേറെ ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചതായും ഡോ. അബ്ദുല്ല അല്‍ഗാംദി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 
                                     
                                     
                                    





 
  
 