വിടല് വിട്ട് വിട്ട് ഹരീഷ് കണാരന്‍ കോഴിക്കോട്ട്  പണിത വീട് പരമ്പരാഗത കേരളീയ ശൈലയില്‍ 

കോഴിക്കോട്- കുതിരവട്ടം പപ്പുവിനും മാമുക്കോയക്കും ശേഷം കോഴിക്കോട് സ്ലാംഗില്‍ സംസാരിച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് ഹരീഷ് കണാരന്‍. ഇപ്പോള്‍ മലയാള സിനിമയിലും മിമിക്രി വേദിയിലും നിറഞ്ഞു നില്‍ക്കുന്ന താരം കൂടിയാണ് ഹരീഷ് കണാരന്‍. സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയും സംഭാഷണങ്ങളിലൂടെയാണ് ഹരീഷ് കണാരന്‍ ശ്രദ്ധ നേടിയത്. കോമഡി പരിപാടികളില്‍ ഹിറ്റായ ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ഹരീഷ് പെരുമണ്ണ ഹരീഷ് കണാരന്‍ ആയത്. 
ഇപ്പോഴിതാ പുതിയ വീട് സഫലമായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഹരീഷ്, പുതിയ വീടാണ് , എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം എന്ന അടിക്കുറിപ്പോടെയാണ് വീടിന്റെ ചിത്രം ഹരീഷ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. പരമ്പരാഗത കേരളീയ ശൈലിയിലാണ് വീടിന്റെ നിര്‍മ്മാണം, കോഴിക്കോടാണ് പുതിയ വീട്. നിരവധി പേര്‍ ഹരീഷിന്റെ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്, വീട് സൂപ്പര്‍ ആണെന്നും പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാകുമെന്നും ആശംസ നേര്‍ന്ന് കമന്റുകളില്‍ പലരും കുറിച്ചിട്ടുണ്ട്.
 

Latest News