ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തി, ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലിടുന്നു

ജോധ്പൂര്‍ (രാജസ്ഥാന്‍) -രാജസ്ഥാനില്‍ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തി. ബാര്‍മര്‍ ജില്ലയിലാണ് സംഭവം നടന്നത്. ശരീരത്തില്‍ 40 ശതമാനത്തില്‍ അധികം പൊള്ളലേറ്റ യുവതി ജോധ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലിടുകയാണ്. യുവതിയുടെ വീടിന് സമീപം താമസിക്കുന്ന ഷമീര്‍ എന്ന യുവാവ് യുവതിയെ പീഡിപ്പിച്ച ശേഷം രാസവസ്തുക്കള്‍ ഉപയോഗിച്ച് ശരീരത്തില്‍ തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

 

Latest News