ഫണ്ട് സമാഹരണത്തില്‍ ട്രംപിനെ കടത്തിവെട്ടി നിക്കി ഹേലി

ന്യൂയോര്‍ക്ക്- റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള തെരഞ്ഞെടുപ്പ് കാംപയിനില്‍ ഫണ്ട് സമാഹരണത്തില്‍ ഡൊണള്‍ഡ് ട്രംപിനെ മറികടന്ന് നിക്കി ഹേലി. നിക്കി ഹേലിയുടെ ഫണ്ട് സമാഹരണം 11 മില്യന്‍ ഡോളറായി. നിക്കി ഹേലിയുടെ പ്രചരണം ആദ്യ മൂന്നു മാസങ്ങളില്‍ ട്രംപിനേക്കാള്‍ വളരെ മുന്നേറിയെന്നാണ് പ്രചാരണ മാനേജര്‍ ബെറ്റ്‌സി ആംഗ്നി പറഞ്ഞത്. 

സൗത്ത് കരോലിന മുന്‍ ഗവര്‍ണറും യു. എന്‍ അംബാസഡറുമായ നിക്കി ഹേലിയുടെ പ്രചാരണം ആദ്യ പ്രൈമറി സംസ്ഥാനങ്ങളായ അയോവയിലും ന്യൂ ഹാംഷെയറിലും 19 ഇവന്റുകളാണ് നടത്തിയത്. 

നിക്കി ഹേലിയുടെ ക്യാമ്പയിനില്‍ 70,000 പേരില്‍ നിന്നാണ് പണം ലഭിച്ചത്. 67,000 പേരും 200 ഡോളറോ അതില്‍ കുറവോ ആണ് നല്‍കിയത്.

Latest News