വനിതാദിനത്തിന്റെ പ്രൗഢിയിൽ ജിദ്ദയിലെ കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മയായ മുസ്‌രിസ് പ്രവാസി ഫോറം അസീസിയ്യ വില്ലേജ് റെസ്‌റ്റോറൻറിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം വനിതാ ആദരവിലൂടെ വ്യത്യസ്താനുഭവമായി.
ജിദ്ദയിലെ പ്രവാസി സംഘടനകളുടെ ചരിത്രത്തിൽ പുതിയ േെറക്കാർഡ് രചിച്ച് ലോക വനിതാ ദിനമായ മാർച്ച് എട്ടിന് സംഘടന നിയമിച്ച ജൂറി അംഗങ്ങളായ സഗീർ മാടവന, സക്കീർ ഹുസൈൻ കറുകപടത്, അബ്ദുൾ ഖാദർ കായംകുളം എന്നിവരടങ്ങിയ ജൂറി കമ്മിറ്റി സംഘടനയുടെ വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച അർഹരായ വനിതകളെ ആദരിക്കുവാൻ തീരുമാനിക്കുകയും സംഘടനയിൽ ആദ്യ വനിതാ സാന്നിധ്യം അറിയിച്ച ഫാത്തിമ താഹയെയും പത്ത് വർഷത്തിലധികമായി സംഘടന പ്രവർത്തനങ്ങളിലും കലാ സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമായ വനിതകളായ സുനിത സക്കീർ ഹുസൈൻ, നദീറ ഹനീഫ്, സുറീന സഗീർ, ഷൈബാനത് യൂനുസ്, തുഷാര ഷിഹാബ്, സുമിത അബ്ദുൾ അസീസ്, ജൂബീന റസാഖ് എന്നിവരും അർഹരായപ്പോൾ . ദീർഘകാലം സംഘടനയുമായി സഹകരിച്ച അജ്‌ന അൻവർലാലും ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ മാനേജിങ് കമ്മിറ്റിയിൽ മലയാളി വനിതാ സാന്നിധ്യമറിയിച്ച ഫർഹീൻ താഹ എന്നിവരും മുസ്രിസിന്റെ ആദരവിന് അർഹയായി.കൂടാതെ സംഘടനയുടെ സജീവ പ്രവർത്തകരായിരിക്കെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയ മുസിരിസിന്റെ സീനിയറംഗങ്ങളായ സുലേഖ ഹബീബ്, സൈദ മുഹമ്മദ് നിസാർ, സാജിത അബ്ദുൾ ഖാദർ, ബൽകീസ് സാബിക്, സഫീന അനീസ് എന്നിവരും മുസ്രിസ് ആദരവിന് അർഹരായി. ജിദ്ദയുടെ ചരിത്രത്തിൽ തന്നെ ഒരു സംഘടന തങ്ങളുടെ മെമ്പർമാരായ ഇത്രയധികം വനിതകളെ ഒരുമിച്ച് ആദരിക്കുന്നത് ആദ്യമായാണ്. ചുരുങ്ങിയ കാലം കൊണ്ട് ഭവന പദ്ധതി ഉൾപ്പെടെ ഒരുപാട് പേർക്ക് കാരുണ്യഹസ്തമായി മാറിയ മുസ്രിസ് പ്രവാസി ഫോറം അംഗങ്ങൾക്ക് അഭിമാനവും പ്രോത്സാഹനവുമായ പുതിയ പദ്ധതികൾ ഇനിയും സംഘടനയിൽ കൊണ്ടുവരുമെന്ന് പ്രസിഡന്റ് അബ്ദുൽസലാം അറിയിച്ചു.

പ്രസിഡന്റ് അബ്ദുസ്സലാം എമ്മാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സംഗമത്തിൽ, സെക്രട്ടറി സഫറുള്ള വെള്ളാങ്കല്ലൂർ സ്വാഗതം ആശംസിക്കുകയും, മുഖ്യ രക്ഷാധികാരി മുഹമ്മദ് സഗീർ മാടവന സംഘടനയെ പുതിയ അംഗങ്ങൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
രക്ഷാധികാരികളായ ഹനീഫ് ചളിങ്ങാട്, താഹ മരിക്കാർ , വനിതാ വിഭാഗം രക്ഷാധികാരി തുഷാര ഷിഹാബ്, വനിതാ വിഭാഗം സെക്രട്ടറി ബിന്ദു ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
ജോ. സെക്രട്ടറിമാരായ സാലിഹ് അറക്കൽ, അനീസ് അഴീക്കോട് എന്നിവർ പുതിയതായി സംഘടനയിൽ അംഗങ്ങളായി ചേർന്നവരെ സദസ്സിന് പരിചയപ്പെടുത്തി. ചാരിറ്റി കൺവീനർ സഹീർ വലപ്പാട് സംഘടന കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ചെയ്ത ചാരിറ്റി സഹായങ്ങൾ വിശദീകരിക്കുകയും കൾച്ചറൽ സെക്രട്ടറി ഉദയൻ വലപ്പാട് മുസിരിസ് ഈദ് പ്രോഗ്രാം വിശദീകരിക്കുകയും ചെയ്തു. കൾച്ചറൽ ജോ. സെക്രട്ടറി സഗീർ പുതിയകാവ്, വനിതാ സെക്രട്ടറി ബിന്ദു ടീച്ചർ എന്നിവർ അവാർഡിനർഹരായ വനിതകളെ സദസ്സിന് പരിചയപ്പെടുത്തി.
മുഹമ്മദ് സഗീർ മാടവന, താഹ മരിക്കാർ, ഹനീഫ് ചളിങ്ങാട്, സക്കീർ ഹുസൈൻ കറുകപ്പാടത്ത്, യൂനുസ് കാട്ടൂർ, ജമാൽ വടമ, അബ്ദുൾ അസീസ് എ.എ, താഹിർ പി എ എന്നിവർ സംഘടനയുടെ ഉപഹാരങ്ങൾ നൽകുകയും, കുട്ടികളായ ഇസ്മ സുബിൽ, ഇൻഷ സുബിൽ, ഐറ, മിൻഹ സാബു, മാജിദ സാബിർ, ഫൈസ ഫാത്തിമ, മിൻഹ സാലിഹ്, ഇസ്‌റ അസ്ലം എന്നിവർ അവാർഡിനർഹരായവരെ പൂക്കൾ നൽകി സ്വീകരിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിഹാബ് അയ്യാരിൽ നന്ദി പറഞ്ഞു.






