ചരിത്ര നിമിഷം; ഓസ്‌ട്രേലിയയില്‍ ഖുര്‍ആന്റെ പേരില്‍ സത്യവാചകം ചൊല്ലി ആദ്യമന്ത്രി

ബാങ്ക്സ്റ്റൗണ്‍- ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ ആദ്യ മുസ്ലിം മന്ത്രിയായി ചുമതലയേറ്റ ജിഹാദ് ദേബ് വിശുദ്ധ ഖുര്‍ആനെ മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്തും ചരിത്രം സൃഷ്ടിച്ചു.
ബാങ്ക്സ്റ്റൗണില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട  പുതിയ അംഗമായ ജിഹാദ് ദേബ് ന്യൂ സൗത്ത് വെയില്‍സ് ഗവര്‍ണര്‍ മാര്‍ഗരറ്റ് ബീസ് ലി മുമ്പാകെയാണ് വിശുദ്ധ ഖുര്‍ആനില്‍ തൊട്ട് സത്യവാചകം ചൊല്ലിയത്.
കസ്റ്റമര്‍ സര്‍വീസ് ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ് , എമര്‍ജന്‍സി സര്‍വീസസ്, യുവജന നീതി എന്നീ വകുപ്പുകളാണ് ജിഹാദ് ദേബിന് നല്‍കിയിരിക്കുന്നത്.
ലെബനനില്‍ ജനിച്ച ജിഹാദ് ദേബ് രണ്ട് വയസ്സുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്.  ഹൈസ്‌കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് പഞ്ച്ബൗള്‍ ബോയ്‌സ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലായി. 2007നും 2014നും ഇടയില്‍ പ്രിന്‍സിപ്പലായിരുന്ന ഇദ്ദേഹത്തെ  2013ല്‍ െ്രെപഡ് ഓഫ് ഓസ്‌ട്രേലിയ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News