സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരായ ആരോപണത്തില്‍ വിജേഷ് പിള്ളയെ ചോദ്യം ചെയ്യുന്നു

കണ്ണൂര്‍ - സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ ആരോപണത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന പരാതിയില്‍  വിജേഷ് പിള്ളയെ പൊലീസ് ചോദ്യം ചെയ്യുന്നു. കണ്ണൂര്‍ അസിസ്റ്റന്റ്  കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്വപ്ന  സുരേഷിനും അന്വേഷണ സംഘം നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരായി താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിന്‍വാങ്ങാന്‍ ഇടനിലക്കാരനായ വിജേഷ് പിള്ള വഴി എം.വി.ഗോവിന്ദന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്‌ന സുരേഷ് പത്രസമ്മേളനം നടത്തി ആരോപിച്ചിരുന്നത്. സ്വപ്നയും വിജേഷും ചേര്‍ന്ന് എം.വി ഗോവിന്ദനെതിരെ ഗൂഢാലോചന നടത്തുകയാണുണ്ടായതെന്നും ഇക്കാര്യം വെളിച്ചത്തുകൊണ്ടു വരണമെന്നും ആവശ്യപ്പെട്ടാണ് സി പി എം പ്രാദേശിക നേതൃത്വം ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിരുന്നത്.

 

Latest News