ഒ.ടി.ടിയിലെ ഉള്ളടക്കത്തില്‍ അശ്ലീലം  ഒഴിവാക്കണം, ഇത് ഇന്ത്യയാണ്-സല്‍മാന്‍ ഖാന്‍ 

മുംബൈ-ഒ,ടി.ടി പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല കണ്ടന്റുകള്‍ക്കെതിരെ പരസ്യമായ നിലപാടുമായി ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. ഒ.ടി.ടിയിലെ അശ്ലീലവും നഗ്‌നതയും കാണിക്കുന്നത് അവസാനിപ്പിക്കണമെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. വൃത്തിയുള്ള കണ്ടന്റിലൂടെ മാത്രമേ കൂടുതല്‍ കാഴ്ചക്കാരെ കിട്ടൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒ.ടി.ടിയില്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തേണ്ടതാണ്. 15-16 വയസുള്ള കുട്ടികള്‍ക്ക് വരെ ഇത്തരം ഉള്ളടക്കങ്ങള്‍ ടി,വിയില്‍ കാണാനാകും. പഠിക്കാനെന്ന് പറഞ്ഞ് ഫോണ്‍ എടുത്ത് നിങ്ങളുടെ മക്കള്‍ ഇത്തരം കാര്യങ്ങള്‍ കാണുന്നതിനെ നിങ്ങള്‍ അംഗീകരിക്കുമോ എന്നും താരം ചോദിച്ചു. ഉള്ളടക്കം എത്ര വൃത്തിയുള്ളതാണോ അതിനനുസരിച്ച് കാഴ്ചക്കാര്‍ ഉയരുമെന്നും സല്‍മാന്‍ പറഞ്ഞു.
നമ്മള്‍ ഇന്ത്യയിലാണ് ജീവിക്കുന്നത്. അതിരുകടന്ന് ഒന്നും ചെയ്യേണ്ടതില്ല. ഇത്തരം രംഗങ്ങള്‍ അഭിനയിക്കാന്‍ താത്പര്യമില്ലാത്തതിന്റെ പേരില്‍ മാത്രം കഴിവുറ്റ അഭിനേതാക്കള്‍ തഴയപ്പെടുന്നെന്നും സൂപ്പര്‍താരം കൂട്ടിച്ചേര്‍ത്തു. സിനിമയ്ക്കും ടെലിവിഷനും സെന്‍സര്‍ഷിപ്പ് ഉണ്ടെങ്കില്‍ എന്തുകൊണ്ട് ഒ.ടി.ടിയിലും ആയിക്കൂടാ എന്നും സല്‍മാന്‍ ചോദിച്ചു.


 

Latest News