Sorry, you need to enable JavaScript to visit this website.

വനിതാ കൂട്ടായ്മയുടെ  ആവശ്യമുണ്ടോ? ടൊവിനോ

മലയാള സിനിമയില്‍ വനിതകള്‍ക്ക് മാത്രമായി ഒരൂ കൂട്ടായ്മയുടെ ആവശ്യമുണ്ടോയെന്ന് നടന്‍ ടൊവിനോ തോമസ്. സിനിമയിലെ തുടക്കകാലത്ത് ഉണ്ടായ അനുഭവങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സിനിമയിലെ കാസ്റ്റിംഗ് കൌച്ചിനെ കുറിച്ചുള്ള 
അഭിപ്രായവും തുറന്നു പറഞ്ഞു. 
വഴങ്ങേണ്ട എന്നൊരു സ്ത്രീ തീരുമാനിച്ചാല്‍ തീരാവുന്ന ഒരു പ്രശ്‌നമാണിത്. താല്‍പര്യമില്ല, താന്‍ പോടോ എന്നു പറഞ്ഞാല്‍ കയറിപ്പിടിക്കാന്‍ ധൈര്യമുളളവരൊന്നും ഇവിടെയില്ലെന്നും ടൊവിനോ പറയുന്നു. 
 സ്ത്രീകള്‍ക്ക് നേരെ മാത്രമാണ് ലൈംഗിക അതിക്രമം നടക്കുന്നതെന്ന് കരുതുന്നുണ്ടോ പുരുഷ•ാര്‍ക്കു നേരെയുമില്ലേ? എന്നും ടൊവിനോ ചോദിച്ചു. മലയാള സിനിമയില്‍ അടിച്ചമര്‍ത്തലുകള്‍ ഉളളതായി തോന്നിയിട്ടില്ലെന്നും അഭിമുഖത്തിനിടെ ടൊവിനോ തുറന്നു പറഞ്ഞു.  ചെറിയ വേഷങ്ങളില്‍ തുടങ്ങി മലയാളത്തില്‍ നായകനടനായി ഉയര്‍ന്ന താരമാണ് ടൊവിനോ തോമസ്. എന്നു നിന്റെ മൊയ്തീന്‍, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനമാണ് താരത്തെ ശ്രദ്ധേയനാക്കിയത്. 


 

Latest News