സല്ലുവിന്റെ റേസ് 3 പണം വാരുന്നു 

പെരുന്നാളിന് തിയേറ്ററുകളിലെത്തിയ സല്‍മാന്‍ ഖാന്റെ പണം വാരുകയാണ്. ആദ്യ ദിവസം 29.17 കോടി എന്ന റെക്കോര്‍ഡോടെയാണ് തുടക്കം. നോര്‍ത്ത് ഇന്ത്യയില്‍ പെരുന്നാളിന്റെ തലേ ദിവസം ഇത്രയും കലക്ഷനുണ്ടാക്കിയ സിനിമ ശനിയാഴ്ചയും തുടര്‍ന്നുള്ള ദിനങ്ങളിലും മികച്ച കലക്ഷന്‍ നേടുമെന്ന കാര്യത്തില്‍ സംശയമില്ല. ആദ്യ രണ്ട് ഭാഗങ്ങളിലും സെയ്ഫ് അലി ഖാനായിരുന്നു നായകന്‍. റേസ് 3 യുടെ കഥയ്ക്ക് റേസ് 2,1 ഭാഗങ്ങളുമായി ബന്ധമില്ലാത്തതിനാല്‍ സെയ്ഫ് അസംതൃപ്തി പ്രകടിപ്പു. തുടര്‍ന്ന് സെയ്ഫിനെ മാറ്റിയാണ് സല്‍മാന്റെ രംഗപ്രവേശം. സെയ്ഫ് പ്രവചിച്ച പോലെ സല്ലു ഏറ്റെടുത്ത ചിത്രം ഇപ്പോള്‍ വന്‍ വിജയം നേടുകയാണ്. റേസ് 3 യില്‍ ഇല്ലാത്തതിനാല്‍ തനിക്ക് വിഷമമില്ലെന്നും സല്‍മാന്‍ ചെയ്താല്‍ നന്നായിരിക്കുമെന്നാണ് സെയ്ഫ് അഭിമുഖങ്ങളില്‍ പറഞ്ഞത്. റെമോ ഡിസൂസ ചിത്രം സംവിധാനം ചെയ്തു. ആദ്യ രണ്ട് ഭാഗങ്ങള്‍ ഒരുക്കിയത് അബ്ബാസ് മസ്താന്‍ ആയിരുന്നു. 

Latest News