രശ്മിക മന്ദാനയുമായുള്ള പ്രണയം തകര്‍ന്നതിനെ പറ്റി രക്ഷിത് ഷെട്ടിയ്ക്കും ചിലത് പറയാനുണ്ട്

ബെംഗളുരു-മലയാള സിനിമയില്‍ പ്രേമം കൊളുത്തിവിട്ട റൊമാന്റിക് ക്യാമ്പസ് ലവ് സ്റ്റോറിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കന്നഡ സിനിമയിലെ യൂവതരംഗമായ രക്ഷിത് ഷെട്ടി നായകനായി 2016ല്‍ പുറത്തിറങ്ങിയ കിര്‍ക് പാര്‍ട്ടിയാണ് രശ്മികയെ കന്നഡ ആരാധകര്‍ക്കിടയില്‍ പ്രിയങ്കരിയായത്. സംവിധായകനും നായകനുമായ രക്ഷിത് ഷെട്ടി കത്തി നില്‍ക്കുന്ന സമയത്ത് ഇറങ്ങിയ സിനിമയിലെ രശ്മികയുടെയും രക്ഷിതിന്റെയും കെമിസ്ട്രി നന്നായി വര്‍ക്കാവുകയും ചെയ്തു.
തുടര്‍ന്ന് ഇരുതാരങ്ങള്‍ തമ്മില്‍ പ്രണയത്തിലാവുകയും 2017ല്‍ ഇരുവരും ആഘോഷമായി രണ്ടുപേരുടെയും വിവാഹനിശ്ചയം നടത്തുകയും ചെയ്തു. എന്നാല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് വിവാഹത്തിന് മുന്‍പ് ഈ ജോഡി തകരുകയായിരുന്നു. അന്ന് ഇന്നത്തെ പോലെ ഇന്ത്യയാകെ കത്തിനില്‍ക്കുന്ന താരമല്ല രശ്മിക. അതിനാല്‍ തന്നെ ആ പ്രണയം തകര്‍ന്നെന്ന വാര്‍ത്ത ആരാധകര്‍ക്കെല്ലാം അത്ഭുതമായിരുന്നു. പിന്നീട് രക്ഷിത് ഷെട്ടി ചാര്‍ലി 777 എന്ന സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.
പ്രണയത്തകര്‍ച്ചയെ പറ്റി രക്ഷിത് പിന്നീട് പറഞ്ഞത് ഇങ്ങനെ. ആളുകള്‍ എന്തെല്ലാം പറയുന്നു എന്നത് എന്നെ ബാധിക്കാറില്ല. എല്ലാവരും വ്യത്യസ്തമായി ചിന്തിക്കുകയും നോക്കി കാണുകയും ചെയ്യുമെന്ന് തിരിച്ചറിവുള്ള വ്യക്തിയാണ് ഞാന്‍ അതിനാല്‍ ഞങ്ങളെ പറ്റി എന്തെല്ലാം പറയുന്നു എന്നത് ശ്രദ്ധിക്കാറില്ല. എനിക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഒരു നടന്‍ എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും.
ഇന്ത്യന്‍ സിനിമാലോകത്ത് ഇന്ന് കത്തിനില്‍ക്കുന്ന നായികയാണ് രശ്മിക മന്ദാന. ഇന്ത്യയെങ്ങും താരത്തിന് ലഭിക്കുന്ന സ്വീകാര്യത മൂലം ക്രഷ്മിക മന്ദാനയെന്നും പലരും രശ്മികയെ വിശേഷിപ്പിക്കാറുണ്ട്. നിലവില്‍ തമിഴ്,തെലുങ്ക്, ഹിന്ദി സിനിമകളില്‍ സജീവമായ രശ്മിക പല വമ്പന്‍ പ്രൊജക്ടുകളിലെയും പ്രധാനതാരമാണ്. 

Latest News