Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുപ്രീംകോടതി വിധി ശുഭപ്രതീക്ഷ പകരുന്നെന്ന് സൗദി കെ.എം.സി.സി

റിയാദ് - ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ഭരണകൂട നിലപാടിനെതിരെ സുപ്രീംകോടതിയുടെ വിധി ഭരണഘടനയുടെയും രാജ്യം കാത്തുസൂക്ഷിക്കുന്ന ജനാധിപത്യ മൂല്യങ്ങളുടെയും  വിജയമാണെന്ന്  കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി. മീഡിയ വണ്ണിനെതിരെയുള്ള  വിലക്ക് നീക്കാനുള്ള സുപ്രിംകോടതിയുടെ വിധി സ്വാഗതാര്‍ഹമാണ്. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്ന കോടതിയുടെ നിരീക്ഷണത്തിന്  കാലിക സാഹചര്യത്തില്‍ വലിയ പ്രാധാന്യമാണുള്ളത്.  

മാധ്യമലോകത്തിനെന്ന പോലെ ആശങ്കയില്‍ കഴിയുന്ന ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങള്‍ക്കും   പരമോന്നത നീതിപീഠത്തിന്റെ വിധിയില്‍ ഏറെ ആശ്വസിക്കാന്‍ വകയുണ്ട്. ഭരണഘടനയെ നോക്കുകുത്തിയാക്കി രാജ്യത്ത് നടക്കുന്ന മറ്റു നീക്കങ്ങള്‍ക്കുമെതിരെ  മുന്നറിയിപ്പ് നല്‍കുന്ന ഈ വിധി മതേതര ഇന്ത്യയുടെ ശുഭപ്രതീക്ഷയാണ്.

സമീപ കാലത്ത് ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഭീഷണി ചെറുതല്ല. സുതാര്യവും സുഗമവുമായ ഭരണ വ്യവസ്ഥിതിക്കായി നേരും നെറിയും ചൂണ്ടിക്കാട്ടി ജനകീയ പക്ഷത്ത് ഉറച്ചു നിന്നുകൊണ്ടുള്ള മാധ്യമ പ്രവര്‍ത്തനം അസാധ്യമാവുകയാണ്.  ഭരണഘടനാനുസൃതമായി മാധ്യമ ധര്‍മ്മം പാലിക്കുന്നത് തടയാനുള്ള നീക്കം ജനാധിപത്യ മൂല്യങ്ങളെ അപചയപെടുത്തുന്നതും ഫാസിസ്റ്റ് ശൈലിയുമാണ്. വിമര്‍ശനങ്ങളെ വ്യവസ്ഥക്കെതിരായി മുദ്രകുത്തുന്ന  നീക്കം അപകടകരമാണെന്ന കണ്ടെത്തല്‍  ഇന്ത്യന്‍ നീതിപീഠത്തില്‍ ജനങ്ങള്‍ക്കുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കും.

ഭരണകൂടത്തിന്റെ  പോരായ്മകളെ ചൂണ്ടികാട്ടുന്നതും ആരോഗ്യകരമായ അഭിപ്രായങ്ങള്‍ പറയുന്നതും  ഭരണഘടനയോടുള്ള ലംഘനമായി  കാണുന്ന കാലത്ത്  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് പുറപ്പെടുവിച്ച വിധി ഏറെ സുപ്രധാനമാണെന്നും കെ.എം.സി.സി നാഷനല്‍ കമ്മിറ്റി നേതാക്കളായ കെ.പി മുഹമ്മദ്കുട്ടി, ഖാദര്‍ ചെങ്കള, കുഞ്ഞിമോന്‍ കാക്കിയ, അഷ്‌റഫ് വേങ്ങാട്ട്, സയ്യിദ് അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, അഹമ്മദ് പാളയാട്ട് എന്നിവര്‍ പറഞ്ഞു.

 

Latest News