Sorry, you need to enable JavaScript to visit this website.

മതപരിവര്‍ത്തനം ആരോപിച്ച് ജയിലിലടച്ച കലീം സിദ്ദീഖിക്ക് ജാമ്യം

അലഹബാദ്- മതപരിവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്ത ഇസ്ലാമിക പണ്ഡിതന്‍ കലീം സിദ്ദീഖിക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പടിഞ്ഞാറന്‍ യു.പിയിലെ പ്രശസ്ത പണ്ഡിതന്മാരില്‍ ഒരാളായ ഇദ്ദേഹത്തെ 2021 സെപ്റ്റംബറിലാണ് സംസ്ഥാനത്തെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തത്.

ഇന്ത്യയിലെ ഏറ്റവും വലിയ മതപരിവര്‍ത്തന സിന്‍ഡിക്കേറ്റ് നടത്തുന്നുവെന്നാണ് കലീം സിദ്ദീഖിക്കെതിരെ എ.ടി.എസ് ആരോപിച്ചിരുന്നത്. മതസൗഹാര്‍ദ പരിപാടികള്‍ നടത്തി ഇദ്ദേഹത്തിന്റെ ജാമിഅ ഇമാം വലിയുല്ലാഹ് ട്രസ്റ്റ് മതപരിവര്‍ത്തനും നടത്തുന്നുവെന്നും ആരോപിക്കപ്പെട്ടു.
ജാമ്യ നിബന്ധനകള്‍ പൂര്‍ത്തിയാക്കുന്നതോടെ കലീം സിദ്ദീഖി മോചിതനാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സൈഫ് അലി പറഞ്ഞു.
കേസിലെ സഹപ്രതി ഇര്‍ഫാന്‍ ശൈഖിന് സുപ്രീം കോടതി ജാമ്യം അനുവദിച്ച സാഹചര്യം കണക്കിലെടുത്താണ് കലീം സിദ്ദീഖിക്ക് ഹൈക്കോടതി ജാമ്യം നല്‍കിയത്. മതപരിവര്‍ത്തനങ്ങളിലൂടെ ഇന്ത്യക്കെതിരെ യുദ്ധം നയിക്കുന്നുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത് ഇര്‍ഫാന്‍ ശൈഖിന് ഫെബ്രുവരിയിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളേടും മതസ്വാതന്ത്രത്തേയും അടിച്ചമര്‍ത്തുകയാണന്ന് ആരോപിച്ച അമേരിക്കയുടെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ കമ്മീഷന്‍ കലീം സിദ്ദീഖിയുടെ അറസ്റ്റ് ചൂണ്ടിക്കാട്ടിയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News