വീട്ടില്‍ കയറി ദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍

കോട്ടയം -ദമ്പതികളെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ രണ്ടുയുവാക്കള്‍ പോലീസ് പിടിയിലായി. വേളൂര്‍ കാരപ്പുഴ പതിനാറില്‍ച്ചിറ ഭാഗത്ത് പുത്തന്‍പുരയില്‍ വീട്ടില്‍ അജി മകന്‍ ആദര്‍ശ് മോന്‍ പി.എ (22), വേളൂര്‍ കാരാപ്പുഴ പതിനാറില്‍ച്ചിറ ഭാഗത്ത് പുത്തന്‍പുരയില്‍ വീട്ടില്‍ ശിവപ്രസാദ് മകന്‍ ഗോകുല്‍ ശിവപ്രസാദ്  (22) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇരുവരും ചേര്‍ന്ന് കഴിഞ്ഞ രാത്രി കാരാപ്പുഴ പതിനാറില്‍ച്ചിറയില്‍  താമസിക്കുന്ന പ്രമോദ് എന്നയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറി പ്രമോദിനെ കയ്യില്‍ കരുതിയിരുന്ന പൈപ്പ്‌റേഞ്ച് കൊണ്ട് ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് തടസം പിടിക്കാന്‍ ചെന്ന ഭാര്യയെയും ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചു. തുടര്‍ന്ന് വീട്ടിലെ ഗൃഹോപകരണങ്ങള്‍ അടിച്ചു നശിപ്പിക്കുകയും ചെയ്തു.

പരാതിയെ തുടര്‍ന്ന് വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും പിടികൂടുകയായിരുന്നു. ഇവര്‍ക്ക് പ്രമോദിനോട് മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ   തുടര്‍ച്ചയെന്നോണമാണ് ഇവര്‍ വീട്ടില്‍ കയറി പ്രമോദിനെയും, ഭാര്യയെയും ആക്രമിച്ചത്.  ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News