ബിഗ് ബോസ് വീട്ടില്‍ വന്‍ തര്‍ക്കം,  കുപ്പി പാല് വിഷയമായി 

മുംബൈ- ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് മത്സരം പുരോഗമിക്കുകയാണ്. രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ആദ്യ ആഴ്ചയിലെ പോലെ തന്നെ ചില വഴക്കുകളും ബഹളങ്ങളും ഒക്കെ പതിവു തെറ്റാതെ ഉണ്ട്. ബിഗ് ബോസ് ഹൗസിനെ സംബന്ധിച്ചിടത്തോളം ഇത് ഒഴിച്ചുകൂട്ടാന്‍ ആവാത്തതുമാണ്. എന്നാല്‍ മറിച്ച് അഭിപ്രായമുള്ള പ്രേക്ഷകരും ബിഗ് ബോസ് കാണുന്നവരില്‍ ഉണ്ട്. രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ അവരെ കൂടി തൃപ്തിപ്പെടുത്തുന്ന തീരുമാനമാണ് ബിഗ്ബോസിന്റെ ഭാഗത്തുനിന്ന് വരുന്നത്. 
ആദ്യ ആഴ്ചയിലെ വീക്കിലി ടാസ്‌ക്കായ വന്‍മതില്‍ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ വഴക്ക് ഉണ്ടാകാന്‍ സാധ്യത കുറവുള്ള ടാസ്‌ക് ആണ് ഇത്തവണ ബിഗ് ബോസ് നല്‍കിയത്. വെള്ളിത്തിരയിലെ പ്രിയ താരങ്ങളുടെ രൂപഭാവങ്ങളുമായി മത്സരാര്‍ഥികള്‍ എത്തുന്നത്. ബിഗ് ബോസില്‍ വാക്ക് തര്‍ക്കങ്ങള്‍ മാത്രം പോരാ എന്ന് ആവശ്യപ്പെടുന്ന പ്രേക്ഷകരെ കൂടി തൃപ്തിപ്പെടുത്താനുള്ള ശ്രമമായി ഇതിനെ കാണാം.
ഇതിനിടെ, ബിഗ് ബോസ് വീട്ടില്‍ വന്‍ തര്‍ക്കം. വീക്ക്ലി ടാസ്‌ക്കിനിടെ ശോഭയും സാഗറും തമ്മിലാണ് വഴക്ക് കൂടുന്നത്. ഇന്നത്തെ എപ്പിസോഡിലാണ് ഈ രംഗങ്ങള്‍ ഉള്ളത്. പ്രൊമോ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടു. കുപ്പി പാല് എവിടെയാണെങ്കില്‍ എടുത്ത് തന്നേ, എനിക്ക് കുടിക്കണം' എന്ന് ശോഭയോട് പറയുന്ന സാഗറിനെ പ്രൊമോ വീഡിയോയില്‍ കാണാം. നിന്റെ അമ്മയുടെ അടുത്ത് ചോദിക്ക്' എന്നാണ് ഇതിനു മറുപടിയായി ശോഭ പറയുന്നത്. ഇത് സാഗറിന് ഇഷ്ടപ്പെടുന്നില്ല. പിന്നീട് ഇതിനെ ചൊല്ലി രണ്ട് പേരും തമ്മില്‍ വഴക്ക് കൂടുന്നു. സഹ മത്സരാര്‍ഥികളും വഴക്കില്‍ ഇടപെടുന്നുണ്ട്. 


 

Latest News