ട്രെയിനില്‍ തീവെച്ച കേസിലെ പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍


കോഴിക്കോട് - എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസില്‍ പ്രതി മഹാരാഷ്ട്രയില്‍ കേരള പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ പിടിയിലായി. ഷഹറൂഖ് സെയ്ഫി എന്ന പേരിലുള്ള ആളാണ് പിടിയിലായത്. പൊള്ളലേറ്റ് രത്‌നഗിരിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ ആശുപത്രിയില്‍ നിന്ന് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ്  പിടിയിലായിരിക്കുന്നത്. ഇയാളുടെ  ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ട്. രത്‌നഗിരി റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലാണ് പ്രതി ഇപ്പോഴുള്ളത്.

 

Latest News