തളിപ്പറമ്പില്‍ ക്ഷേത്രത്തില്‍ തീപ്പിടുത്തം, ശ്രീകോവില്‍ പൂര്‍ണ്ണമായും കത്തി നശിച്ചു


കണ്ണൂര്‍ - തളിപ്പറമ്പിലുണ്ടായ വന്‍ അഗ്നിബാധയില്‍ ക്ഷേത്രത്തിന്റെ  ശ്രീകോവില്‍ കത്തി നശിച്ചു. കീഴാറ്റൂര്‍ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തിന്റെ ശ്രീകോവിലാണ് ഇന്നലെ അര്‍ധരാത്രിയുണ്ടായ തീപ്പിടുത്തില്‍ പൂര്‍ണ്ണമായും കത്തി നശിച്ചത്. ക്ഷേത്രത്തിലെ പൂരാഘോഷ പരിപാടികള്‍ കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതിന് പിന്നാലെയാണ് തീപ്പിടുത്തം. തളിപ്പറമ്പില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

 

Latest News