കൊച്ചി- ഏപ്രില്‍ ഏഴാം തിയ്യതി ദുഃഖവെള്ളിയാഴ്ച ബി. ജെ. പി മൈനോറിറ്റി മോര്‍ച്ച നേതാക്കളേയും പ്രവര്‍ത്തകരേയും നയിച്ച് ബി. ജെ. പി വൈസ് പ്രസിഡന്റ് എ. എന്‍ രാധാകൃഷ്ണന്‍ മലയാറ്റൂര്‍ മല കയറുന്നു. സംസ്ഥാന, ജില്ലാ, പഞ്ചായത്ത്, ബൂത്ത്തല പ്രവര്‍ത്തകരും മൈനോറിറ്റി മോര്‍ച്ചയുടെ സംസ്ഥാന, ജില്ലാ നേതാക്കളുമാണ് മല കയറ്റത്തില്‍ പങ്കെടുക്കുക.
യേശു കുരിശുമായി പീഡിതനായി കടന്നുപോയതിന്റെ ഓര്‍മയിലാണ് കുരിശും ചുമന്ന് കൃസ്തുമത വിശ്വാസികള്‍ ദുഃഖവെള്ളിയാഴ്ച മലയാറ്റൂര്‍ മല കയറുന്നത്.