ആസിഫ് അലിയുടെ ഇബ്‌ലിസില്‍ മഡോണയും 

സംവിധായകന്‍ രോഹിതും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന ചിത്രമായ ഇബ്‌ലിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന് ശേഷമാണ് വീണ്ടും ഇവര്‍ ഒന്നിക്കുന്നത്.
 ചിത്രത്തില്‍ നായികയായെത്തുന്നത് പ്രേമം ഫെയിം മഡോണ സെബാസ്റ്റിയനാണ്. എണ്‍പതുകളില്‍ നടക്കുന്ന കഥയായ ഇബ്‌ലിസ് ഹാസ്യത്തിനും സംഗീതത്തിനുമാണ് പ്രാധാന്യം നല്‍കുന്നത്.
 ഇബ്‌ലിസിന്റെ കഥയൊരുക്കിയിരിക്കുന്നത് സംവിധായകന്‍ രോഹിതും സമീര്‍ അബ്ദുലും ചേര്‍ന്നാണ്. മഡോണയും ചിത്രത്തില്‍ ഗാനം ആലപിക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജും സംഗീതം ഡോണ്‍ വിന്‍സന്റുമാണ്

Latest News