ന്യൂദല്‍ഹി- രാജ്യത്ത് 3,038 പേര്‍ക്ക് പുതിയതായി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 21,179 ആയതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ഒമ്പതു മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 5,30,901 ആയി. ഒന്‍പതു മരണത്തില്‍ രണ്ടെണ്ണം വീതം കേരളം, ദല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളിലും ഒരോന്നു വീതം ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലുമാണ്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 4.47 കോടി പേര്‍ക്കാണെന്നാണ് ഔദ്യോഗിക കണക്ക്.
മരണത്തിന്റെ പ്രാഥമിക കാരണം കൊറോണ വൈറസ് അല്ലെന്നും ആരോഗ്യ ബുള്ളറ്റിന്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കണക്കുകള്‍ ഉയരുകയാണ്. തലസ്ഥാനത്തെ കോവിഡ് കേസുകളുടെ വര്‍ധന സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നും ഏതു സാഹചര്യവും നേരിടാന്‍ തയാറാണെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഇപ്പോള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് എച്ച്3 എന്‍2 ഇന്‍ഫ്‌ളുവന്‍സ കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടയിലാണ്, കോവിഡ് കേസുകളുടെ എണ്ണവും ഉയരുന്നത്.