Sorry, you need to enable JavaScript to visit this website.

ഫഹദിനെന്തൊരു ടാലന്റ്, ഒരുമിച്ച്  അഭിനയിക്കാന്‍ മോഹം- നടി സാമന്ത

കൊച്ചി- മലയാള സിനിമയിലെ അഭിനേതാക്കളെ പ്രശംസിച്ച് നടി സാമന്ത. അഭിനയത്തില്‍ അവര്‍ തനിക്ക് പ്രചോദനമാണെന്ന് നടി പറഞ്ഞു. മലയാളത്തില്‍ നിന്നും വരുന്ന അഭിനേതാക്കള്‍ക്ക് ജന്മനാ അഭിനയം അറിയാവുന്ന പോലെ തോന്നാറുണ്ടെന്നും മലയാള സിനിമകളില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും നടി പറഞ്ഞു. തന്റെ പുതിയ ചിത്രമായ 'ശാകുന്തളത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.
'മലയാള സിനിമയിലെ അഭിനേതാക്കള്‍ എനിക്ക് പ്രചോദനമാണ്. അവര്‍ക്ക് ജന്മനാ അഭിനയം അറിയാവുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. എന്റെ അഭിനയം ആവര്‍ത്തന വിരസമാകുമ്പോള്‍ മലയാള സിനിമകള്‍ കാണും. മലയാള സിനിമകളില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്.സബ്ടൈറ്റില്‍ വച്ചാണ് കാണാറുള്ളതെങ്കിലും, മലയാളത്തിലെ മിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. 'സൂപ്പര്‍ ഡീലക്സില്‍' ആയിരുന്നു ഞാന്‍ ഫഹദിന്റെ കൂടെ അഭിനയിച്ചത്. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ഞാന്‍ ഞെട്ടിയിട്ടുണ്ട് . ഇനി അവസരം ലഭിക്കുവാണെങ്കില്‍ ഫഹദിനൊപ്പം അഭിനയിക്കാനാണ് എനിക്ക് ആഗ്രഹം', സാമന്ത പറഞ്ഞു.

Latest News