നാട്ടുനാട്ടുവിന് ചുവടുവെക്കാം, എംബസിയുടെ അംഗീകാരം നേടാം; യു.എ.ഇ പ്രവാസികള്‍ക്ക് അവസരം

അബുദാബി- ഓസ്‌കര്‍ സമ്മാനിതമായ നാട്ടു നാട്ടു എന്ന ഗാനത്തിന് ചുവടുവെച്ച് സമ്മാനം നേടാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരം. യു.എ.ഇ ഇന്ത്യന്‍ എംബസിയുടേതാണ് പരിപാടി.
നാട്ടു നാട്ടുവിന്റെ വരികള്‍ക്കനുസരിച്ച് 30 സെക്കന്റ് നൃത്തം ചെയ്യുക. അതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുക. തെരഞ്ഞെടുക്കപ്പെട്ടാല്‍ എംബസിയിലെ പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. എംബസിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുകയും നിങ്ങളുടെ നൃത്തം ടാഗ് ചെയ്യുകയും വേണം. ഏപ്രില്‍ 16 ആണ് അവസാന തീയതി.

 

Latest News