ഷാര്‍ജ- ഒരാഴ്ച മുമ്പ് കാണാതായ അറബ് യുവാവിനെ തേടി ഷാര്‍ജ പോലീസ് അന്വേഷണം കൂടുതല്‍ ശക്തമാക്കി. 17 കാരനായ യാസന്‍ മുഹമ്മദ് അലി അനിയുടെ തിരോധാന വാര്‍ത്ത പിതാവ് തന്നെയാണ് പോലീസിനെ അറിയിച്ചത്.
മാര്‍ച്ച് 26 ന് പുറത്തുപോയ മകന്‍ പിന്നീട് തിരിച്ചുവന്നില്ലെന്ന് ഇയാള്‍ പറഞ്ഞു. സാധാരണ മകന്‍ ഇങ്ങനെ ഒറ്റക്ക് പുറത്ത് പോകാറുള്ളതാണ്. ഇടക്ക് അമ്മയെ വിളിച്ച കൗമാരക്കാരന്‍ താന്‍ തളര്‍ന്ന് അവശനായതായി അറിയിച്ചു. എവിടെയാണ് ഉള്ളതെന്ന് തിരക്കി പാഞ്ഞെത്തിയെങ്കിലും മകനെ കണ്ടില്ല. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.