വിശുദ്ധ ഹറമിൽ ബംഗ്ലാദേശി ആത്മഹത്യ ചെയ്തു

മക്ക- വിശുദ്ധ ഹറമിൽ വീണ്ടും തീർഥാടകന്റെ ആത്മഹത്യ. ബംഗ്ലാദേശി പൗരനാണ് ഇന്നലെ രാവിലെ ഹറമിന്റെ ഒന്നാം നിലയിൽനിന്ന് മതാഫിലേക്ക് ചാടി ജീവനൊടുക്കിയത്. ഗുരുതരമായി പരിക്കേറ്റ 56കാരൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. താഴേക്ക് ചാടിയ ഇയാൾ വന്നുവീണ് ഒരു സുഡാനിക്ക് പരിക്കേറ്റു. കൈ ഒടിയുകയും ശിരസ്സിന് പരിക്കേൽക്കുകയും ചെയ്ത സുഡാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചക്കിടെ ഹറമിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ തീർഥാടകനാണിയാൾ. ദിവസങ്ങൾക്കു മുമ്പ് ഫ്രഞ്ച് പൗരത്വമുള്ള അൾജീരിയക്കാരൻ മതാഫ് കോംപ്ലക്‌സ് ടെറസിന്റെ കൈവരിയിൽ കയറി മതാഫിലേക്ക് ചാടി ജീവനൊടുക്കിയിരുന്നു. 

Latest News