45 കോടിയുടെ ഗ്രാന്‍ഡ് പ്രൈസ് നേടി ഇന്ത്യക്കാരന്‍, രണ്ടും മൂന്നും സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക്

അബുദാബി- ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 20 ദശലക്ഷം ദിര്‍ഹം (45 കോടി രൂപ) നേടി ഇന്ത്യക്കാരന്‍. ബംഗളൂരില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ വടക്കെ കോറോത്താണ് ഈ ഭാഗ്യവാന്‍. മാര്‍ച്ച് 22 ന് ഇദ്ദേഹം വാങ്ങിയ 261031 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.
നറുക്കെടുപ്പ് വേദിയില്‍നിന്ന് അവതാരകന്‍ റിച്ചാര്‍ഡ് അരുണിനെ ഫോണില്‍ വിളിച്ച് സമ്മാന വാര്‍ത്ത അറിയിക്കുകയായിരുന്നു. അരുണിന് ആദ്യം വിശ്വസിക്കാനായില്ല. അതിനാല്‍ തന്നെ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. രണ്ടാമത് വീണ്ടും അരുണിനെ വിളിച്ചാണ് സമ്മാന വാര്‍ത്ത അറിയിച്ചത്.
രണ്ടാം സമ്മാനമായ ലക്ഷം ദിര്‍ഹവും ഇന്ത്യക്കാരന് തന്നെ. ബഹ്‌റൈനില്‍ താമസിക്കുന്ന സുരേഷ് മാത്തനാണ് വിജയി. ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ മുഹമ്മദ് ഷഫീക്ക് മൂന്നാം സമ്മാനം നേടി. 90,000 ദിര്‍ഹമാണ് സമ്മാനം.

 

Latest News