പ്രസവ വാര്‍ഡില്‍ നിന്നും നായ കടിച്ചു കൊണ്ടു പോയ നവജാത ശിശു  മരിച്ചു 

ശിവമോഗ, കര്‍ണാടക- പ്രസവ വാര്‍ഡില്‍ നിന്നും നായ കടിച്ചുകൊണ്ടു പോയ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണമായ സംഭവമുണ്ടായത്. നായയുടെ കടിയേറ്റാണോ കുഞ്ഞ് മരിച്ചത് എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. സംഭവം നടന്ന മക്ഗാന്‍ ജില്ലാ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് കുട്ടിയെ തെരുവുനായ കടിച്ചു കൊണ്ടുപോകുന്നത് ശ്രദ്ധിച്ചത്. രാവിലെ ഏഴ് മണിയോടെ പ്രസവ വാര്‍ഡിന് സമീപം കുഞ്ഞിനെ വായില്‍ കടിച്ചുപിടിച്ച നിലയില്‍ നായയെ കണ്ടെത്തുകയായിരുന്നു. നായയുടെ പിന്നാലെ ഓടി കുഞ്ഞിനെ രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. നായയുടെ കടിയേല്‍ക്കുന്നതിന് മുന്‍പ് തന്നെ കുട്ടി മരിച്ചിരുന്നോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. മാസം തികയാതെയാണ് കുഞ്ഞിനെ പ്രസവിച്ചത് എന്നാണ് വിവരം. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.
 

Latest News