കോഴിക്കോട്- ജില്ലയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കോവിഡ് ബാധിച്ച് രണ്ടു പേർ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. 78 വയസുള്ള പുരുഷനും 80-കാരിയുമായാണ് മരിച്ചത്. മലപ്പുറം, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കൂടി വരികയാണ്.