VIDEO ജീവനക്കാർ അടച്ചുപോയ സ്‌കൂളില്‍ കുടുങ്ങിയ വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി

ദമാം - അല്‍ഹസയിലെ സ്‌കൂളില്‍ കുടുങ്ങിയ നിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തി. സൗദി പൗരനാണ് യാദൃശ്ചികമായി സ്‌കൂളില്‍ കുടുങ്ങിയ വിദ്യാര്‍ഥിയെ കണ്ടെത്തിയത്. സ്‌കൂള്‍ അടച്ച് അധ്യാപകരും ജീവനക്കാരും സ്ഥലംവിട്ട ശേഷമാണ് വിദ്യാര്‍ഥിയെ സ്‌കൂള്‍ കെട്ടിടത്തിനകത്ത് സൗദി പൗരന്‍ കണ്ടെത്തിയത്. സ്‌കൂള്‍ കെട്ടിടത്തിനകത്തു നിന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് മുകളിലെ നിലയിലെ ക്ലാസ് മുറിയുടെ ജനലിനു മുകളിലൂടെ തലയിട്ട് നോക്കുന്ന വിദ്യാര്‍ഥിയെ താന്‍ കണ്ടതെന്ന് സൗദി പൗരന്‍ പറഞ്ഞു. വിദ്യാര്‍ഥിയെ കണ്ടെത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി പൗരന്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

 

Latest News