മക്കളുടെ യഥാര്‍ത്ഥ പേര് പുറത്തുവിട്ട്  നയന്‍താരയും വിഘ്നേഷും

ചെന്നൈ-തെന്നിന്ത്യ മുഴുവന്‍ ആഘോഷിച്ച വിവാഹമായിരുന്നു നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും. വിവാഹം കഴിഞ്ഞ് ഒക്ടോബറില്‍ തങ്ങളുടെ പുതിയ വിശേഷവും താരദമ്പതികള്‍ സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചിരുന്നു. ഉയിരും ഉലകവും എന്ന പേരുവിളിച്ചാണ് നയനും വിക്കിയും തങ്ങളുടെ പൊന്നോമനകളെ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയത്. ഇരട്ടക്കുട്ടികളുടെ മുഖം ഇതുവരെ ഇരുവരും പുറത്തുവിട്ടിട്ടില്ല.
ഇപ്പോള്‍ തങ്ങളുടെ മക്കളുടെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് നയന്‍താരയും വിഘ്നേഷും. ഉയിരിന്റെ യഥാര്‍ത്ഥ പേര് രുദ്രോനില്‍ എന്‍.ശിവ എന്നും ഉലകിന്റെ പേര് ദൈവിക് എന്‍.ശിവ എന്നുമാണ്. വിഘ്നേഷ് ശിവ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്.ഇരുവരുടെയും പേരിനൊപ്പമുള്ള എന്‍ എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നതാണെന്നും വിഘ്നേഷ് ശിവന്‍ ഇന്‍സ്റ്റയില്‍ കുറിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും നല്ല അമ്മയുടെ പേരാണ്( നയന്‍താര) എന്‍ എന്ന അക്ഷരമെന്ന് താരം കുറിച്ചു. കുഞ്ഞുങ്ങളുടെ പേര്‍ പങ്കുവയ്ക്കുന്നതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് നയനും വിഘ്നേഷും അറിയിച്ചു.

Latest News